ആലപ്പുഴ ; പൊതുമരാമത്ത് വകുപ്പ് മന്ത്രി എത്തിയപ്പോൾ സ്വീകരിക്കാൻ റിസപ്ഷനിൽ ജീവനക്കാരില്ലാത്തതിനാൽ നടപടി . ആലപ്പുഴ ബീച്ചിന് സമീപത്തെ പി ഡബ്യു ഡി റെസ്റ്റ് ഹൗസിലെ അഞ്ച് ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത് . പൊതുമരാമത്ത് മന്ത്രി പി കെ ബഷീറിന്റെ നിർദേശപ്രകാരമാണ് നടപടി. ഡ്യൂട്ടിയിലുണ്ടായിരുന്ന അഞ്ച് പേരിൽ മൂന്ന് പേർ ഹാജർ രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തി.
റെസ്റ്റ് ഹൗസ് മാനേജര്‍ വിവി വിപിനന്, എസ്എല്‍ആര്‍ വര്‍ക്കര്‍ കെ കമര്‍, കുക്ക് എംആര്‍ രാമാനുജന്, മേട്ടി ശ്രീകല നന്ദനന്‍, ബട്ലര് ബിനു സെബാസ്റ്റ്യന്‍ എന്നിവർക്കെതിരെ നടപടി. മന്ത്രി റെസ്റ്റ് ഹൗസിലെത്തിയപ്പോൾ റിസപ്ഷനിൽ ജീവനക്കാരാരും ഉണ്ടായിരുന്നില്ല. തുടർന്ന് രജിസ്റ്റർ പരിശോധിക്കാൻ മന്ത്രി നിർദേശം നൽകി. കെട്ടിട വിഭാഗം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ അഞ്ച് ജീവനക്കാരിൽ രണ്ട് പേർ മാത്രമാണ് ഹാജർ രേഖപ്പെടുത്തിയിരുന്നതെന്ന് കണ്ടെത്തി.
മന്ത്രി എത്തിയ സമയത്ത് ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കാൻ പുറത്തു പോയതാണെന്നാണ് ബന്ധപ്പെട്ടവർ നൽകിയ വിശദീകരണം .എന്നാല്‍, റെസ്റ്റ് ഹൗസിന്റെ പ്രവര്‍ത്തനത്തില്‍ ജീവനക്കാരുടെ സാന്നിധ്യവും സേവനവും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ.

