ബെൽഫാസ്റ്റ്: ബാലിമനയിൽ വീട്ടിൽ നിന്നും സ്ഫോടന വസ്തുവിന് സമാനമായ വസ്തു കണ്ടെടുത്തു. വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ഇതേ തുടർന്ന് സുരക്ഷയുടെ ഭാഗമായി പ്രദേശത്തെ വീടുകൾ ഒഴിപ്പിച്ചു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു പോലീസ്. തുടർന്ന് വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. സംശയാപ്ദമായ സാഹചര്യത്തിൽ സ്ഫോടക വസ്തു കണ്ടെത്തിയതോടെ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിക്കുകയായിരുന്നു. പിന്നാലെ അയൽവാസികളെയും ഒഴിപ്പിച്ചു. അർധരാത്രിയോടെ സുരക്ഷാ മുന്നറിയിപ്പ് അവസാനിച്ചിരുന്നു.
Discussion about this post

