ന്യൂഡൽഹി : അജ്ഞാതരെ ഭയന്ന് ഒളിസങ്കേതങ്ങൾ തേടി പരക്കം പാഞ്ഞ് പാക് ഭീകരരായ ഹാഫീസ് സയീദും , മസൂദ് അസറും. പാക് ചാരസംഘടനയായ ഐ എസ് ഐ ശക്തമായ സുരക്ഷ ഒരുക്കുന്ന ഒളിത്താവളത്തിലാണ് നിലവിൽ ഇരുവരും . ലഷ്കർ സ്ഥാപകൻ ഹാഫീസ് സയീസ് ലാഹോറിലെ ജൊഹാർ നഗരത്തിൽ നിന്നും, റാവൽ പിണ്ടിയിലെ ഗാരിസൻ ഗ്രൗണ്ട് മേഖലയിലേയ്ക്കാണ് മാറിയത്. പാക് സൈനികാസ്ഥാനത്തിന് സമീപത്താണ് ഈ പുതിയ താവളം. ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസ്ഹർ സിന്ധ് പ്രവിശ്യയിലെ നവാബ്ഷായിലുള്ള കേന്ദ്രത്തിലേക്കും മാറിയിട്ടുണ്ട്.
ഇന്ത്യയ്ക്കെതിരെ ഭീകരാക്രമണം നടത്തിയ പല പാക് ഭീകരരെയും ഇതിനോടകം അജ്ഞാതർ വധിച്ചിരുന്നു. ഈ മരണഭയമാണ് ഇന്ന് മസൂദ് അസറിനെയും, ഹാഫീസ് സയീദിനെയും ബാധിച്ചിരിക്കുന്നത് . പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിൽ ലഷ്കറിന്റെയും, ജെയ്ഷെ മുഹമ്മദിന്റെയും ഒളിത്താവളങ്ങൾ തകർത്തിരുന്നു. അതിന് മാസങ്ങൾക്ക് ശേഷം പാക് സർക്കാർ തന്നെ ഭീകരർക്ക് താവളങ്ങൾ നിർമ്മിച്ച് നൽകാൻ എത്തിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. എങ്കിലും ഇന്ത്യയിൽ നിന്ന് വീണ്ടും ആക്രമണം ഉണ്ടായേക്കുമെന്ന ഭീതിയും ഭീകരർക്കുണ്ട്.
നേരത്തെ ലഷ്കർ ഭീകരരെ നേരിട്ട് കണ്ടിരുന്ന ഹാഫീസ് സയീദ് ഇപ്പോൾ ഓഡീയോ സന്ദേശങ്ങളിലൂടെയാണ് സംഘാംഗങ്ങളുമായി ആശയവിനിമയം നടത്തുന്നത് . മസൂദും അസറും അണികളെ കാണുന്നത് കുറച്ചിട്ടുണ്ട് . ഹാഫീസ് സയീദിന്റെ സുരക്ഷ പാക്കിസ്ഥാൻ അതീവ ശക്തമാക്കിയിട്ടുണ്ടെന്നും യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.

