മമ്മൂട്ടി കമ്പനി അവതരിപ്പിക്കുന്ന ഗ്രഹണം ഷോർട്ട് ഫിലിമിന് പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യത . അമൽ ഷാജി രചനയും, സംവിധാനവും നിർവ്വഹിച്ച ഷോർട്ട് ഫിലിം കഴിഞ്ഞ ദിവസമാണ് യൂട്യൂബിൽ റിലീസ് ചെയ്തത്. ദൃശ്യമികവോടെ , സൈക്കോളജിക്കൽ ത്രില്ലറായാണ് ഗ്രഹണം ഒരുക്കിയിരിക്കുന്നത് .ഫീച്ചർ സിനിമയ്ക്ക് സമാനമായ പശ്ചാത്തല സംഗീതവും, ക്ലൈമാക്സുമാണ് പ്രേക്ഷകരെ ആകർഷിക്കുന്ന മറ്റൊരു ഘടകം .
ദീപൻ എന്ന കഥാപാത്രം, തന്റെ സൈക്യാട്രിസ്റ്റുമായി നടത്തുന്ന സംഭാഷണത്തിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് . അപ്രതീക്ഷിതമായ വഴിത്തിരിവുകളും സസ്പെൻസും നിറഞ്ഞ അവതരണമാണ് ചിത്രത്തിന്റെ പ്രത്യേകത. ശിവ അജയൻ, വിവേക് അനിരുദ്ധ് , സഞ്ജയ് ഷാജി, ശ്യാം കെ ആർ , രാജശ്രീ, അനു ടി വർഗീസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
വിപിൻ നാടൻ ചേരി ക്യാമറയും, വിഷ്ണു അശോക് എഡിറ്റിംഗും, ഋത്വിക് എസ്. ചന്ദ് സംഗീതവും നിർവഹിച്ചിരിക്കുന്നു.

