ഡബ്ലിൻ: ആഗോള തലത്തിൽ മൈക്രോ സോഫ്റ്റിന് അനുഭവപ്പെട്ട സാങ്കേതിക തകരാർ എച്ച്എസ്ഇയുടെ പ്രവർത്തനങ്ങളെയും ബാധിച്ചു. എച്ച്എസ്ഇയുടെ ഇ മെയിൽ സംവിധാനം തടസ്സപ്പെട്ടത് ആരോഗ്യപ്രവർത്തകരെ ബുദ്ധിമുട്ടിലാക്കി. രോഗികളുടെ വിവരങ്ങൾ കൈമാറാനുൾപ്പെടെ കഴിയാതിരുന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ആരോഗ്യപ്രവർത്തകർ തമ്മിലുള്ള ആശയവിനിമയവും തടസ്സപ്പെട്ടു.
വ്യാഴാഴ്ച വൈകീട്ടോടെയായിരുന്നു ആഗോളതലത്തിൽ മൈക്രോസോഫ്റ്റിന് തടസ്സം നേരിട്ടത്. വെള്ളിയാഴ്ച പകലും ഇത് തുടർന്നു. ഹെൽത്ത് മെയിലെന്ന സംവിധാനം ഉപയോഗിച്ചാണ് ആരോഗ്യപ്രവർത്തകർ രോഗികളുടെ വിവരങ്ങൾ കൈമാറുന്നത്. മൈക്രോസോഫ്റ്റിന്റെ തടസ്സം ഈ സേവനത്തെ പ്രതികൂലമായി ബാധിച്ചു.
Discussion about this post

