ഡബ്ലിൻ: കായിക- ബൗദ്ധിക രംഗത്ത് മികവ് തെളിയിച്ചവർക്ക് ആദരം. വേൾഡ് മലയാളി ഫെഡറേഷനാണ് യുവ പ്രതിഭകളെ ആദരിക്കുന്നത്. കായിക രംഗത്തും ബൗദ്ധിക രംഗത്തും അസാധാരണ കഴിവുകൾ കൊണ്ട് നേട്ടം കൈവരിച്ചവരെയാണ് ഡബ്ല്യൂഎംഎഫ് ആദരിക്കുന്നത്. ഇന്ന് മാർഗെരറ്റ്സ് ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രതിഭകൾക്ക് പുരസ്കാരം സമ്മാനിക്കും.
അണ്ടർ 19 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സിദ്ധാർഥ് ബിജു, ശ്രാവൺ ബിജു എന്നിവരെ ഡബ്ല്യുഎംഎഫ് ആദരിക്കും. ഇവർക്ക് പുറമേ യൂത്ത് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിൽ ഐറിഷ് പതാകയേന്തിയ ഹന്ന ഷോച്ചനെയും ആദരിക്കുന്നുണ്ട്. മികച്ച ബാഡ്മിന്റൺ പ്ലേയാണ് ഹന്ന.
ബുദ്ധി ശക്തികൊണ്ട് ഏവരെയും അമ്പരപ്പിച്ച സഹോദങ്ങളാണ് ഏയ്ഡൻ ബോബിയും ഏയ്ഞ്ചൽ ബോബിയും. ചെസ് താരങ്ങളായ ഇരുവരും അന്താരാഷ്ട്ര വേദികളിൽ അയർലൻഡിനെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്. ഇവരെയും ഡബ്ല്യുഎംഎഫ് ആദരിക്കും.

