ഡബ്ലിൻ: താലയിൽ അമിത വേഗതയിൽ വാഹനമോടിച്ച കൗമാരക്കാരന് ജയിൽ ശിക്ഷ. രണ്ടര വർഷത്തെ ശിക്ഷയാണ് കൗമാരക്കാരന് കോടതി വിധിച്ചത്. 2023 നവംബറിൽ ഉണ്ടായ സംഭവത്തിലാണ് ഇപ്പോൾ നടപടി.
കൃത്യം നടത്തുമ്പോൾ 16 വയസ്സായിരുന്നു കൗമാരക്കാരന്. ഇപ്പോൾ 19 വയസ്സുണ്ട്. നവംബർ 21 ന് മോഷ്ടിച്ച കാറുമായി കുട്ടി അമിത വേഗതയിൽ വാഹനമോടിക്കുകയായിരുന്നു. നിസാൻ മൈക്ര ഗോ കാർ ആയിരുന്നു കുട്ടി മോഷ്ടിച്ചത്. അമിത വേഗതയിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ചത് പോലീസിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് പോലീസ കൗമാരക്കാരനെ പിന്തുടർന്ന് പിടികൂടി. ലൈസൻസോ ഇൻഷൂറൻസോ കൗമാരക്കാരന്റെ പക്കൽ ഉണ്ടായിരുന്നില്ല. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് മോഷ്ടിച്ച കാറാണെന്ന് വ്യക്തമായത്.

