ഡബ്ലിൻ: ഐറിഷ് ഐക്യവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കളിൽ നിന്നും കാഴ്ചപ്പാടുകളും ആശയങ്ങളും തേടി ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഇതുമായി ബന്ധപ്പെട്ട് നേതാക്കൾക്ക് കത്തെഴുതി. നേരത്തെ ഫിൻ ഗെയ്ലിന്റെ വാർഷിക സമ്മേളനത്തിൽ സൈമൺ ഹാരിസ് പദ്ധതിയുടെ ബ്ലൂ പ്രിന്റ് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കത്തെഴുതിയിരിക്കുന്നത്. പദ്ധതിയ്ക്കായി പ്രതിവർഷം 25 ബില്യൺ യൂറോ ചിലവാകുമെന്നാണ് രൂപരേഖയിൽ അദ്ദേഹം വ്യക്തമാക്കുന്നത്.
ഫിയന്ന ഫെയിൽ നേതാവും പ്രധാനമന്ത്രിയുമായ മീഹോൾ മാർട്ടിൻ, സിൻ ഫെയ്ൻ നേതാവ് മേരി ലൂ മക്ഡൊണാൾഡ്, സോഷ്യൽ ഡെമോക്രാറ്റ്സ് നേതാവ് സിയാൻ ഒ കല്ലഗൻ, ലേബർ പാർട്ടിയുടെ ഇവാന ബാസിക്, ഇൻഡിപെൻഡന്റ് അയർലൻഡിലെ മൈക്കൽ കോളിൻസ്, പീപ്പിൾ ബിഫോർ പ്രോഫിറ്റിലെ റിച്ചാർഡ് ബോയ്ഡ് ബാരറ്റ്, ഓന്റുവിന്റെ പീഡാർ ടോയ്ബിൻ, ഗ്രീൻ പാർട്ടിയുടെ റോഡറിക് ഒ’ഗോർമാൻ എന്നിവർക്കാണ് അദ്ദേഹം കത്തെഴുതിയത്.

