ഡബ്ലിൻ: അയർലൻഡിൽ തണുപ്പ് തുടരുന്നു. ഇന്ന് രാത്രിയും അന്തരീക്ഷ താപനില ഗണ്യമായി കുറയുമെന്നാണ് പുതിയ പ്രവചനം. മൈനസ് മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില താഴുക. ഇത് മഞ്ഞ് വീഴ്ചയ്ക്കും ഐസിനും കാരണമാകും. അതേസമയം ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയും കഠിനമായ തണുപ്പാണ് രാജ്യത്ത് അനുഭവപ്പെട്ടത്.
ഇന്ന് പകൽ ശരാശരിയ്ക്കും താഴെ ആയിരിക്കും അന്തരീക്ഷ താപനില. 9 ഡിഗ്രി സെൽഷ്യസ് ആകും ഇന്നത്തെ കൂടിയ താപനില എന്നാണ് പ്രവചനം. ഇന്ന് വടക്ക് വടക്ക പടിഞ്ഞാറ് മേഖലകളിൽ നേരിയ മഴയും ലഭിക്കും.
Discussion about this post

