തിരുവനന്തപുരം ; പാർട്ടിക്ക് എതിരായ അപവാദപ്രചരണം നേരിടാൻ ലീഗൽ സെല്ലുമായി സിപിഎം . സംസ്ഥാനത്താകെ പാർട്ടി അനുഭാവികളായ 300 അഭിഭാഷകരാകും ലീഗൽ സെല്ലിൽ ഉണ്ടാകുക. അപവാദങ്ങൾക്കും, പാർട്ടിയ്ക്കെതിരായ വരുന്ന വ്യാജവാർത്തകൾക്കുമെതിരെ ഉടൻ കേസ് കൊടുക്കാനാണ് ലീഗൽ സെൽ കൊണ്ട് ലക്ഷ്യമിടുന്നത് . കേന്ദ്രകമ്മിറ്റി അംഗം പി രാജീവിനാണ് സെല്ലിന്റെ ചുമതല . ഇതിൽ ഹൈക്കോടതി കേന്ദ്രീകരിച്ച് 30 പേർ ഉണ്ടാകും .
സിപിഎമ്മിന്റെ കോഴിക്കോട് നടന്ന വിശാല സംസ്ഥാന സമിതിയുടെ തീരുമാനപ്രകാരമാണ് പാർട്ടിയ്ക്കെതിരെ വരുന്ന വ്യാജവാർത്തകളെയും , അപവാദങ്ങളെയും പ്രതിരോധിക്കാൻ ലീഗൽ സെൽ രൂപീകരിക്കാൻ തീരുമാനിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയ്ക്കും , പാർട്ടി നേതാക്കൾക്കുമെതിരെ വൻ തോതിൽ അപവാദപ്രചാരണം ഉണ്ടായെന്നും അതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ തോറ്റതെന്നുമൊക്കെയാണ് പാർട്ടിയുടെ കണക്കുകൂട്ടൽ . അതാണ് ലീഗൽസെല്ലിന് വഴി വച്ചിരിക്കുന്നത് .

