ആലപ്പുഴ ; കെ എസ് യു നേതാവിനെതിരെ പരാതി നൽകിയ എസ് ഐയ്ക്ക് സ്ഥലം മാറ്റം. പുന്നപ്ര സബ് ഇൻസ്പെക്ടർ ശരത്തിനെയാണ് സ്ഥലം മാറ്റിയത്. നർക്കോട്ടിക് സെല്ലിലേക്കാണ് മാറ്റം. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അൻസിൽ ജലീൽ ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി. അൻസിലിന്റെ സുഹൃത്തുക്കളായ മദ്യപസംഘത്തെ പിടികൂടിയതിന് പിന്നാലെയായിരുന്നു ഭീഷണി .
ആലപ്പുഴ പുന്നപ്ര സ്റ്റേഷൻ ഹൗസ് ഓഫീസറെ ഫോണിലൂടെ ഭീഷണിപ്പെടുത്തി എന്നതായിരുന്നു കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അൻസിൽ ജലീലിനെതിരെയുള്ള പരാതി. 2026 ഒക്ടോബർ 25 ന് സംഭവത്തിൽ പുന്നപ്ര എസ്.എച്ച്.ഒ ശരത്തിൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
പൊലീസ് ജീപ്പ് തടഞ്ഞതുമായി ബന്ധപ്പെട്ട തർക്കത്തിൽ കസ്റ്റഡിയിലെടുത്ത യുവാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അൻസീൽ ജലീൽ എസ് എച്ച് ഒയെ ഫോണിൽ വിളിച്ചു. കൂട്ടാളികളെ വിട്ടയച്ചില്ലെങ്കിൽ സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും എഫ് ഐ ആറിൽ പറയുന്നു. എന്നാൽ താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അൻസിൽ ജലീൽ വ്യക്തമാക്കി.

