ഡബ്ലിൻ: അയർലൻഡിൽ വരുമാനത്തെക്കാൾ വേഗത്തിൽ ഉയർന്ന് ഭവന വില. യൂറോപ്യൻ യൂണിയനാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ 10 വർഷത്തെ കണക്കുകൾ താരതമ്യം ചെയ്തുകൊണ്ടാണ് യൂറോപ്യൻ യൂണിയൻ കണക്കുകൾ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ 10 വർഷത്തിനിടെ അയർലൻഡിലെ കുടുംബങ്ങളുടെ വരുമാനവും വീടുകളുടെ വിലയും തമ്മിലുള്ള അനുപാതത്തിൽ ഏകദേശം 14.4 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്. യൂറോപ്യൻ യൂണിയനിൽ ശരാശരി വർധനവ് എന്നത് 6.8 ശതമാനമാണ്. യൂറോപ്യൻ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ അയർലൻഡിലെ വ്യത്യാസം എന്നത് ഇരട്ടിയിലധികമാണ്.
Discussion about this post

