കൊച്ചി : എറണാകുളത്ത് പ്രതി പൊലീസുകാരന്റെ കൈ കടിച്ചു മുറിച്ചു. നോർത്ത് പാലത്തിന് സമീപം മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പിടിയിലായ മുഹമ്മദ് ഇഖ്ബാലാണ് പൊലീസിനെ ആക്രമിച്ചത്. സിപിഒ അജിത് പോളിനാണ് പരിക്കേറ്റത് . സ്റ്റേഷനിൽ വെച്ച് പ്രതി പൊലീസിനെ വെല്ലുവിളിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.
പട്രോളിംഗിനിടെയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെ പ്രതി അക്രമാസക്തനാകുകയായിരുന്നു. പൊലീസിനെ വെല്ലുവിളിക്കുകയും , അസഭ്യം പറയുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു.
വൈദ്യപരിശോധനയ്ക്കായി ഇയാളെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയാണ് പൊലീസുകാരന്റെ കൈത്തണ്ട കടിച്ചു മുറിച്ചത്. പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ കീഴ്പ്പെടുത്തി ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന പൂർത്തിയാക്കുകയായിരുന്നു.

