വെക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ വൻ ലഹരിവേട്ട. ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു മില്യൺ യൂറോ വിലവരുന്ന കൊക്കെയ്ൻ ഇയാളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഗാർഡ വ്യക്തമാക്കി.
ഇന്റലിജൻസിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ ദൗത്യത്തിലാണ് ലഹരി പിടിച്ചെടുത്തത്. വെക്സ്ഫോർഡ് പട്ടണത്തിലെ ആർഡാക്വാനിലെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിലായിരുന്നു കൊക്കെയ്ൻ പിടിച്ചെടുത്തത്. ഏകദേശം 10 കിലോയോളം കൊക്കെയ്ൻ പിടിച്ചെടുത്തിട്ടുണ്ട്. ഇതിന്റെ ശരിയ്ക്കുള്ള മൂല്യം പരിശോധിച്ചുവരികയാണ്. പ്രതിയിൽ നിന്നും പോലീസ് വിശദാംശങ്ങൾ ശേഖരിച്ചുവരികയാണ്.
Discussion about this post

