ഡബ്ലിൻ:ഇന്ന് ആരംഭിക്കാനിരുന്ന വർക്ക് ടു റൂൾ സമരരീതിയിൽ നിന്നും പിന്മാറി ഗാർഡ റെപ്രസെന്റേറ്റീവ് അസോസിയേഷൻ. ഗാർഡ കമ്മീഷണറുമായി നടത്തിയ ചർച്ചകളിൽ പുരോഗതിയുണ്ടായ പശ്ചാത്തലത്തിലാണ് സംഘടന പിന്മാറാൻ തീരുമാനിച്ചത്. ഇന്നലെ രാത്രി കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേർന്നിരുന്നു. ഇതിൽ സമരം താത്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനമെടുക്കുകയായിരുന്നു.
യൂറോപ്യൻ യൂണിയൻ പ്രസിഡൻസിയുടെ ഭാഗമായി അടുത്ത ദിവസങ്ങളിൽ നിർണായക ഉച്ചകോടികൾ ഡബ്ലിനിൽ നടക്കും. ഇതിനിടെയാണ് ജിആർഎ വർക്ക് ടു റൂൾ രീതി പ്രഖ്യാപിച്ചത്. അഞ്ച് ദിവസം സമരരീതി തുടരാനായിരുന്നു നേരത്തെയെടുത്ത തീരുമാനം. ശമ്പളം, ആനുകൂല്യങ്ങൾ, അമിത ജോലി ഭാരം തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ഗാർഡ സമരം പ്രഖ്യാപിച്ചത്.

