മയോ: കൗണ്ടി മയോയിൽ സെക്കന്ററി സ്കൂളിലെ ചാപ്പലും കോൺവെന്റും ലക്ഷ്യമിട്ട് ആക്രമണം. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ആക്രമണത്തിന്റെ വിവരങ്ങൾക്കായി സ്കൂൾ അഭ്യർത്ഥന പുറപ്പെടുവിച്ചിട്ടുണ്ട്.
ബെൽമുള്ളറ്റിലെ അവർ ലേഡീസ് ഹയർസെക്കന്ററി സ്കൂളിൽ ആയിരുന്നു സംഭവം. സ്കൂളിന്റെ പ്രധാനപ്പെട്ട ഭാഗമാണ് ചാപ്പലും കോൺവെന്റും. ഇതിന് നേരെയുണ്ടായ ആക്രമണം തീർത്തും നിരാശാജനകമാണെന്ന് സ്കൂൾ പ്രിൻസിപ്പാൾ എഡ്മണ്ട് ഹോംസ് പറഞ്ഞു.
ആക്രമണത്തിൽ വലിയ കേടുപാടുകൾ ആണ് പള്ളിയ്ക്കും കോൺവെന്റിനും ഉണ്ടായിട്ടുള്ളത്. ചിത്രങ്ങൾ ഉൾപ്പെടുന്ന കലാസൃഷ്ടികൾ, ജനാലകൾ, ഫർണീച്ചറുകൾ എന്നിവ അക്രമികൾ തകർത്തിട്ടുണ്ട്.
Discussion about this post

