ഡബ്ലിൻ ; പോളണ്ടിലെ ക്രാക്കോവിൽ നടന്ന ആക്രമണത്തിൽ വെടിയേറ്റവർക്ക് സഹായവുമായി എത്തിയത് ഡബ്ലിൻ സിവിൽ ഡിഫൻസ് വിഭാഗം. കാറിൽ സഞ്ചരിക്കവേയാണ് ക്രാക്കോവിൽ വെടിയേറ്റ് ആറ് പേർ കൊല്ലപ്പെട്ടത് . മരിച്ചവരിൽ നാലു സ്ത്രീകളും , രണ്ട് പുരുഷന്മാരുമാണുള്ളത്.
രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പതിനാറ് പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ക്രാക്കോവിൽ വിനോദയാത്രയ്ക്കെത്തിയ ഡബ്ലിൻ സിവിൽ ഡിഫൻസിലെ ആറ് വളണ്ടിയർമാരാണ് രക്ഷാപ്രവർത്തനവുമായി ആദ്യം സംഭവസ്ഥലത്ത് എത്തിയത്. മെഡിക്കൽ പരിചരണം നൽകാൻ പരിശീലനം ലഭിച്ചിട്ടുള്ള ഇവർ ഉടൻ തന്നെ പരിക്കേറ്റവർക്ക് സിപിആർ നൽകുകയും , പ്രാഥമിക ശുശ്രൂഷകൾ നൽകുകയും ചെയ്തു.
Discussion about this post

