ഡബ്ലിൻ : പൊതുമേഖലാ ജീവനക്കാരുടെ ശമ്പളവുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകളുമായുള്ള തർക്കം പരിഹരിക്കുന്നതിനായി സർക്കാർ മെച്ചപ്പെട്ട വാഗ്ദാനമാണ് മുന്നോട്ട് വച്ചിരിക്കുന്നതെന്ന് ടാനൈസ്റ്റ് സൈമൺ ഹാരിസ്.
നവംബർ 12 ന് 24 മണിക്കൂർ പണിമുടക്ക് നടത്തുമെന്നാണ് യൂണിയനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പളകാര്യത്തിൽ കൃത്യമായ ഉറപ്പ് നൽകാൻ സർക്കാരിനായില്ലെന്നാണ് യൂണിയനുകളുടെ ആരോപണം.
എന്നാൽ ‘ സർക്കാർ എന്ന നിലയിൽ ശമ്പളകാര്യത്തിൽ മാറ്റങ്ങളും , മെച്ചപ്പെട്ട വാഗ്ദാനവുമാണ് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നത് .ആശുപത്രികളോ, സ്കൂളൂകളോ അടച്ചിടാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ പ്രശ്ന പരിഹാരത്തിലേയ്ക്ക് നീങ്ങണമെന്നും ‘ സൈമൺ ഹാരിസ് പറഞ്ഞു.

