ഡബ്ലിൻ: 38 കാരനെ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് അറസറ്റിലായ പ്രതിയെ കസ്റ്റഡിയിൽ വിട്ട് കോടതി. 18 വയസ്സുള്ള വ്യക്തിയെ ആണ് കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. 38 കാരനായ ജാമി ബെയ്ലിയെ ആണ് 18 പ്രതി കൊലപ്പെടുത്തിയത്. ഇയാളെ ഇന്നലെ കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് കോടതി കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ലിമെറിക്ക് നഗരത്തിലെ മൾഗ്രേവ് സ്ട്രീറ്റിലെ റോസ അവന്യൂവിൽ നിന്നുള്ള വ്യക്തിയാണ് ജാമി. ഒക്ടോബർ 18 ഞായറാഴ്ച പുലർച്ചെ ആയിരുന്നു ജാമി ആക്രമണത്തിന് ഇരയായത്. ഡബ്ലിൻ ഏഴിലെ ബ്ലാക്ക്ഹോഴ്സ് അവന്യൂവിലെ ഫുട്ബാത്തിൽ ജാമിയെ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് മേറ്റർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസമാണ് പിടികൂടിയത്.

