ഡബ്ലിൻ: ഡബ്ലിനിലുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. കഴിഞ്ഞ മാസം നടന്ന സംഭവത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയിരിക്കുന്നത്. ഗാർഡ കസ്റ്റഡിയിൽ തുടരുന്ന ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഒക്ടോബർ 18 നായിരുന്നു അറസ്റ്റിനാസ്പദമായ സംഭവം ഉണ്ടായത്. ജാമി ബെയ്ലി എന്ന യുവാവിനെ ബ്ലാക്ക്ഹോഴ്സ് അവന്യൂവിലെ ഫുട്പാത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ പോലീസ് ഇയാളെ മേറ്റർ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ അദ്ദേഹത്തിന് ജീവൻ നഷ്ടമാകുകയായിരുന്നു. 30 വയസ്സായിരുന്നു ബെയ്ലിയുടെ പ്രായം. ലിമെറിക്ക് സ്വദേശിയാണ് അദ്ദേഹം. ഏതാനും നാളുകളായി ഡബ്ലിനിൽ താമസിച്ചുവരികയാണ്.

