ഡബ്ലിൻ: ക്രിസ്തുമസ് അടുത്തിരിക്കെ കത്തുകളുടെയും പാക്കേജുകളുടെയും അവസാന ഡെലിവറി തിയതികൾ പ്രഖ്യാപിച്ച് ആൻ പോസ്റ്റ്. ക്രിസ്തുമസ് ഷോപ്പിംഗും അവ തപാലിൽ അയക്കുന്നതും കഴിവതും നേരത്തെയാക്കണമെന്ന് ആൻ പോസ്റ്റ് അറിയച്ചു. ഡിസംബർ 21 ഓട് കൂടി ക്രിസ്തുമസുമായി ബന്ധപ്പെട്ട ഡെലിവറികൾ ആൻ പോസ്റ്റ് അവസാനിപ്പിക്കും.
അയർലൻഡിൽ ഡിസംബർ 21 നാണ് പാഴ്സലുകൾ ഡെലിവറി ചെയ്യുക. വടക്കൻ അയർലൻഡിൽ ഡിസംബർ 18 നും ബ്രിട്ടണിൽ ഡിസംബർ 17,18 തിയതികളിലും ഡെലിവറി പൂർത്തിയാക്കും. യൂറോപ്പിലെ മറ്റ് ഭാഗങ്ങളിൽ ഡിസംബർ 17 ആണ് അന്തിമ ഡെലിവറി തിയതി.
ഇക്കുറി ക്രിസ്തുമസിനോട് അനുബന്ധിച്ചുള്ള ഡെലിവറികൾ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. ആളുകൾ ഓൺലൈനിൽ സാധനങ്ങൾ വാങ്ങുന്നതും കാർഡുകൾ അയക്കുന്ന പരമ്പരാഗത രീതി പിന്തുടരുകയും ചെയ്യുന്നുണ്ട്.

