ഡബ്ലിൻ: അയർലൻഡിന് ചുറ്റുമുള്ള സമുദ്രനിരപ്പ് ഉയരുന്നതിന്റെ തോതിൽ വലിയ വർധനവ്. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതൽ ഉയർച്ചയുടെ തോത് അഞ്ചിരട്ടിയിലധികം വർധിച്ചുവെന്നാണ് ശാസ്ത്രീയ പഠനത്തിലെ കണ്ടെത്തൽ. ഇരുപതാം നൂറ്റാണ്ടിൽ വാർഷിക വർധനവ് എന്നത് 1 മില്ലീ മീറ്ററിൽ താഴെ ആയിരുന്നു. എന്നാൽ 2000 മുതൽ മൂന്ന് മില്ലീ ലിറ്ററിൽ കൂടുതലായി വർധനവ് ഉയർന്നിട്ടുണ്ട്.
1825 നും 1975 നും ഇടയിൽ ശരാശരി സമുദ്രനിരപ്പ് എന്നത് വെറും 1.3 സെന്റീമീറ്ററാണ് ഉയർന്നത്. അതായത് 50 വർഷക്കാലയളവിനുള്ളിൽ 1.3 സെന്റീമീറ്റർ. എന്നാൽ 1993 നും 2024 നും ഇടയിലുള്ള 31 വർഷത്തിനിടെ ഇത് ഏകദേശം 9 സെന്റീമീറ്റർ ആയിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

