ഡബ്ലിൻ: അയർലൻഡിൽ പെൺകുട്ടികൾക്കിടയിലെ സാമൂഹ്യ വിരുദ്ധ പെരുമാറ്റത്തിൽ വർധനവ്. ഇക്കണോമിക് ആൻഡ് സോഷ്യൽ റിസർച്ചിന്റെ ഗവേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട കണ്ടെത്തൽ. ആൺകുട്ടികളുടെ നിരക്ക് മാറ്റമില്ലാതെ തുടരുന്നു.
കഴിഞ്ഞ ദശകത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. ആരെയെങ്കിലും അടിയ്ക്കുകയോ ഇടിയ്ക്കുകയോ ചെയ്തിട്ടുള്ള 13 വയസ്സുള്ള പെൺകുട്ടികളുടെ ശതമാനം 10 ൽ നിന്നും 16 ശതമാനം ആയി വർധിച്ചു. കുട്ടികളുടെ മാനസികാരോഗ്യപ്രശ്നവുമായി ഈ വർധനവ് ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് കണ്ടെത്തൽ.
Discussion about this post

