നടി മല്ലിക സുകുമാരന്റെ 71-)0 ജന്മദിനമാണിന്ന് . അമ്മയ്ക്ക് ജന്മദിനാശംസ അറിയിച്ച് മകൻ പൃഥ്വിരാജ് പങ്ക് വച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. കൈക്കുഞ്ഞായിരിക്കുന്ന പൃഥ്വിരാജിനെ എടുത്ത് നിൽക്കുന്ന മല്ലികയുടെ ചിത്രമാണ് പൃഥ്വി പങ്ക് വച്ചിരിക്കുന്നത്. ഒപ്പം ‘ ഹാപ്പി ബേർത്ത്ഡേ അമ്മ ‘ എന്ന ആശംസയും കുറിച്ചിട്ടുണ്ട്.
ഇന്ദ്രജിത്തും മല്ലിക സുകുമാരന് ആശംസ അറിയിച്ചിട്ടുണ്ട്. കുടുംബ ചിത്രമാണ് ആശംസയ്ക്കൊപ്പം ഇന്ദ്രജിത്ത് പങ്ക് വച്ചിരിക്കുന്നത്. മല്ലിക സുകുമാരനൊപ്പമുള്ള ചിത്രം പങ്ക് വച്ചാണ് പൂർണിമ ആശംസ അറിയിച്ചിരിക്കുന്നത്. നിരവധി ആരാധകരും മല്ലിയ്ക്ക് പിറന്നാൾ ആശംസ അറിയിച്ചിട്ടുണ്ട്. ഇന്നും സിനിമകളിലും ,ടി വി സ്ക്രീനുകളിലും ഒരു പോലെ സജീവമാണ് മല്ലിക. മലയാളത്തിലെ ആദ്യകാല താരദമ്പതികളാണ് മല്ലികയും , സുകുമാരനും. മല്ലിക അഭിനയത്തിന് പുറമേ സോഷ്യൽ മീഡിയയിലും സജീവമാണ്.

