വാഷിംഗ്ടൺ : യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് തരംഗം . പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻസിനെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും മറികടന്ന് ഡെമോക്രാറ്റുകൾ വൻ മുന്നേറ്റമാണ് കാഴ്ച്ച വയ്ക്കുന്നത് .ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റിക് പാർട്ടിയുടെ കീഴിൽ വരുമെന്ന് ഉറപ്പായി കഴിഞ്ഞു. 126 സീറ്റുകളിലാണ് ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾ മുന്നേറുന്നത് . 71 സീറ്റുകളിലാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികൾക്ക് ലീഡ് ഉള്ളത് . 238 സീറ്റുകളിലേക്കുള്ള ഫലം കൂടി വരാനുണ്ട്.
അതേസമയം സെനറ്റിൽ ആകെയുള്ള 100 സീറ്റിൽ ഭൂരിപക്ഷത്തിന് ഇനി അഞ്ച് സീറ്റുകൾ കൂടിയാണ് ഡെമോക്രാറ്റുകൾക്ക് വേണ്ടത് . 15 സീറ്റുകളുടെ ഫലസൂചനകൾ കൂടി പുറത്ത് വരാനുണ്ട്. 46 സീറ്റുമായി ഡെമോക്രാറ്റുകളും, 39 സീറ്റുമായി റിപ്പബ്ലിക്കൻ പാർട്ടിയും മുന്നേറുകയാണ്. സെനറ്റിൽ 53 സീറ്റുകളോടെ റിപ്പബ്ലിക്കൻ പാർട്ടിക്കായിരുന്നു മേധാവിത്തം . എന്നാൽ ഇത്തവണ ഡെമോക്രാറ്റുകൾ ആധിപത്യം സ്ഥാപിച്ചേക്കും.
ഗവർണർ തെരഞ്ഞെടുപ്പ് നടന്ന മിക്ക സംസ്ഥാനങ്ങളും റിപ്പബ്ലിക്കൻ പാർട്ടി തിരിച്ചടി നേരിടുകയാണ് . അതേസമയം, അമേരിക്കയിലെ കറുത്ത വർഗക്കാരിയായ ആദ്യ ഗവർണറായി ജോർജിയയിൽ കെയ്ഷ ലാൻസ് വിജയിച്ചു. ടെക്സാസിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഗിന ഹിൻജോസ 52% വോട്ട് നേടിക്കഴിഞ്ഞു.
ജോർജിയ , നോർത്ത് കരോലിന , ന്യൂ ഹാംഷെപ്യർ എന്നിവിടങ്ങളിലെ സെനറ്റ് മത്സരങ്ങളിലും ഡെമോക്രാറ്റിക് പാർട്ടിയാണ് മുന്നിലുള്ളത്. കൂടാതെ കാൻസസ്, ടെക്സസ്, ഒഹായോ, മിഷിഗൺ സെനറ്റ് പോരാട്ടങ്ങളിലും ഡെമോക്രാറ്റുകളാണ് മുന്നിൽ. യു എസ് പാർലമെന്റിന്റെ ഇരുസഭകളിലൊന്നായ ജനപ്രതിനിധി സഭയിലെ മുഴുവൻ സീറ്റുകളിലേയ്ക്കും 100 അംഗങ്ങളുള്ള സെനറ്റിലെ മൂന്നിലൊന്ന് വരുന്ന 35 സീറ്റുകളിലേയ്ക്കുമാണ് വോട്ടെടുപ്പ് നടന്നത്.ഇതിൽ സെനറ്റിലെ ഭൂരിപക്ഷം നിലനിർത്തുക എന്നത് റിപ്പബ്ലികൻ പാർട്ടിയെ സംബന്ധിച്ച് നിർണ്ണായകമാണ് . എന്നാൽ ഫലം പുറത്ത് വന്ന സെനറ്റിലെ ആദ്യ അഞ്ച് സീറ്റുകളിൽ മൂന്നെണ്ണത്തിലും ഡെമോക്രാറ്റുകളാണ് വിജയിച്ചത് . രണ്ടിടത്ത് അവർ ലീഡ് ചെയ്യുന്നുമുണ്ട്.

