ഡബ്ലിൻ: സ്വോർഡ്സിലെ ആപ്പിൾ ഗ്രീനിന്റെ പുതിയ ടാക്കോ ബെൽ റെസ്റ്റോറന്റ് നാളെ തുറക്കും. വർഷാവസാനമാകുമ്പോഴേയ്ക്കും തുറക്കുമെന്ന് പ്രഖ്യാപിച്ച നാല് റെസ്റ്റോറന്റുകളിൽ ആദ്യത്തേതാണ് ഇത്. ബാക്കിയുള്ളവ ഉടൻ തുറക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ വർഷം ആയിരുന്നു ആപ്പിൾ ഗ്രീൻ ടാക്കോ ബെൽ എന്ന പേരിൽ റെസ്റ്റോറന്റ് ആരംഭിച്ചത്.
ഡിസംബറോടെ ബാക്കി മൂന്ന് റെസ്റ്റോറന്റുകളും തുറക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് 80 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. ഗാൽവേയിലെ തുവാം, ഡബ്ലിൻ എന്നിവിടങ്ങളിലാണ് കൂടുതൽ ഷോപ്പുകൾ തുറക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ടാക്കോ ബെല്ലിന്റെ ആകെ റെസ്റ്റോറന്റുകളുടെ എണ്ണം 9 ആയി ഉയരും. നിലവിൽ വടക്കൻ അയർലൻഡിൽ ഒന്നും, റിപ്പബ്ലിക്കൻ അയർലൻഡിൽ നാളെ തുറക്കുന്നതുൾപ്പെടെ അഞ്ച് റെസ്റ്റോറന്റുകളാണ് ടാക്കോ ബെല്ലിനുള്ളത്.

