ഡബ്ലിൻ: അയർലൻഡിൽ ഇന്നും വരും ദിവസങ്ങളിലും സ്ഥിരതയുള്ള കാലാവസ്ഥ. മഴ കുറയും. അയർലൻഡിന് മുകളിലായി രൂപപ്പെട്ട ഉയർന്ന മർദ്ദം സ്വാധീനം ചെലുത്താൻ ആരംഭിച്ചിട്ടുണ്ട്. ഇതാണ് സ്ഥിരതയുള്ള കാലാവസ്ഥയ്ക്ക് കാരണം ആകുന്നത്. ഡബ്ലിനുൾപ്പെടെയുള്ള മേഖലകളിൽ നല്ല തെളിഞ്ഞ വരണ്ട കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുക.
ഈ വാരം മുഴുവനും സ്ഥിരതയുള്ള കാലാവസ്ഥ തുടരും. അർധരാത്രി പലയിടങ്ങളിലും മൂടൽ മഞ്ഞിന് സാധ്യതയുണ്ട്. ഈ വാരം മുഴുവൻ ഉയർന്ന മർദ്ദത്തിന്റെ സ്വാധീനം നിലനിൽക്കും. അതേസമയം തെളിഞ്ഞ കാലാവസ്ഥ ആണെങ്കിലും ചൂട് വർധിക്കില്ല. ശരാശരി താപനില ആയിരിക്കും പകൽ നേരങ്ങളിൽ ഉണ്ടാകുകയെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
Discussion about this post

