ഡബ്ലിൻ ; പോലീസുകാർക്ക് നേരെ തോക്ക് ചൂണ്ടി പ്രതി രക്ഷപെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.ഇന്ന് പുലർച്ചെ ഡബ്ലിൻ ആബി സ്ട്രീറ്റിൽ പട്രോളിംഗ് നടത്തുകയായിരുന്ന ഗാർഡ ഉദ്യോഗസ്ഥർ സംശയാസ്പദമായ രീതിയിൽ ഒരു സൈക്കിൾ യാത്രികനെ കണ്ടു . കാര്യം അന്വേഷിക്കാൻ ശ്രമിച്ചപ്പോഴേയ്ക്കും ഇയാൾ അവിടെ നിന്ന് രക്ഷപെട്ടിരുന്നു.
തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ഇയാളെ പിന്തുടർന്ന് പിടികൂടി . ഇതിനിടെയാണ് പ്രതി മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയും തോക്ക് ചൂണ്ടിയത് . ഇതോടെ പൊലീസ് പിന്മാറി. ഇതിനിടെ തോക്ക് ലിഫി നദിയിൽ ഉപേക്ഷിച്ച ശേഷം പ്രതി സംഭവസ്ഥലത്ത് നിന്ന് രക്ഷപെടുകയായിരുന്നു. തോക്ക് കണ്ടെത്തുന്നതിനായി പ്രദേശത്തും നദിയിലും തിരച്ചിൽ തുടരുകയാണ്.

