ഡബ്ലിൻ: ഫ്യൂച്ചർ അയർലൻഡ് ഫണ്ടിലേക്ക് കൂടുതൽ തുക നൽകാൻ സർക്കാർ. ഇക്കാര്യം മന്ത്രിസഭ പരിഗണിക്കും. ഫ്യൂച്ചർ അയർലൻഡ് ഫണ്ടിലേക്ക് 1 ബില്യൺ യൂറോ കൂടി നൽകാനാണ് നിർദ്ദേശം. ഇതോടെ അടുത്ത വർഷം ഫണ്ടിലെ മൊത്തം നിക്ഷേപം എന്നത് 5.8 ബില്യൺ യൂറോ ആകും.
അയർലൻഡിലെ ഭാവിയെ മുൻനിർത്തിയുള്ള നിക്ഷേപമാണ് ഇത്. പ്രായമേറുന്ന ജനസംഖ്യയും ഇതേ തുടർന്ന് ഉണ്ടാകാൻ പോകുന്ന ബുദ്ധിമുട്ടുകളും നേരിടുന്നതിനാണ് ഈ പണം വിനിയോഗിക്കുക. ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ സൈമൺ ഹാരിസാണ് ഇക്കാര്യം അറിയിച്ചത്. ഇപ്പോൾ പണം നീക്കിവയ്ക്കുന്നത് യുവതലമുറയുടെ ഭാവിയ്ക്കായി ഉതകുമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭ അംഗീകരിച്ചാൽ ഉടൻ തന്നെ തുക കൈമാറാനുള്ള പ്രമേയം ഡെയ്ലിൽ അവതരിപ്പിക്കും. ഡെയ്ൽ അംഗീകരിച്ചാൽ ഉടൻ തന്നെ പണം കൈമാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

