കിൽഡെയർ: കൗണ്ടി കിൽഡെയറിൽ ലേണർ ഡ്രൈവർ നിയമലംഘനത്തിന് പിടിയിലായി. ഇൻഷൂറൻസും മോട്ടോർ ടാക്സും എൻസിടിയുമില്ലാതെ വാഹനമോടിച്ചതിനാണ് ഡ്രൈവറെ പിടികൂടിയത്. പിന്നാലെ നടത്തിയ പരിശോധനയിൽ ഇയാൾ ലഹരി ഉപയോഗിച്ചതായും വ്യക്തമായി.
നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി ഗാർഡ പരിശോധന നടത്തിയിരുന്നു. ഇതിലാണ് ലേണർ ഡ്രൈവർ കുടുങ്ങിയത്. ഇൻഷൂറൻസ് ഇല്ലാതെ വാഹനമോടിക്കുന്നുവെന്ന സംശയത്തെ തുടർന്ന് ഗാർഡ വിശദമായി ഇയാളെ ചോദ്യം ചെയ്യുകയും പരിശോധന നടത്തുകയും ചെയ്യുകയായിരുന്നു. ഇതോടെയാണ് കൂടുതൽ നിയമലംഘനങ്ങൾ പുറത്തുവന്നത്. ലേണർ ഡ്രൈവർമാർക്ക് ആവശ്യമായ എൽ പ്ലേറ്റ് പ്രദർശിപ്പിക്കാതെ ആയിരുന്നു ഇയാൾ വാഹനമോടിച്ചത്.
Discussion about this post

