ഡബ്ലിൻ: ഹാലോവീൻ ആഘോഷങ്ങളോട് അനുബന്ധിച്ച് ചെറി ഓർച്ചാർഡിൽ നടത്താനിരുന്ന വെടിക്കെട്ട് ഒഴിവാക്കി. സാമൂഹ്യവിരുദ്ധരുടെ പെരുമാറ്റം ഭയന്നാണ് വെസ്റ്റ് ഡബ്ലിനിലെ പ്രമുഖ വെടിക്കെട്ട് ഒഴിവാക്കിയത്. ഡബ്ലിൻ സിറ്റി കൗൺസിലാണ് ഇക്കാര്യം അറിയിച്ചത്.
നിലവിലെ സാഹചര്യങ്ങൾ നിയന്ത്രണത്തിനധീതമാണെന്നാണ് കൗൺസിലിന്റെ പ്രസ്താവനയിൽ പറയുന്നത്. അതിനാൽ ഈ വർഷം പരിപാടി നടക്കില്ല. അതേസമയം ന്യൂ ചെറി ഓർച്ചാർഡ് പാർക്കിൽ വെടിക്കെട്ട് ഉണ്ടായിരിക്കുന്നതാണ്. വൈകീട്ട് ഏഴ് മണിയ്ക്കാണ് പരിപാടി.
Discussion about this post

