കോർക്ക്: അയർലൻഡ് സന്ദർശനത്തിനിടെ അന്തരിച്ച മലയാളി ലാലി പോളിന്റെ മൃതദേഹം ശനിയാഴ്ച പൊതുദർശനത്തിന് വയ്ക്കും. ബന്ധുക്കളാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച കോർക്കിലെ സെന്റ് ജെയിംസ് ചർച്ച് ഓഫ് അയർലൻഡിലാണ് പൊതുദർശനം. ഇതിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. നാട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.
ശനിയാഴ്ച വൈകീട്ട് നാലര മുതൽ ആറരവരെയാണ് പൊതുദർശനം. മാവേലിക്കര കാപ്പിൽ സ്വദേശിനിയാണ് ലാലി പോൾ. ദിവസങ്ങൾക്ക് മുൻപായിരുന്നു 70 കാരിയായ ലാലി പോളിന്റെ അപ്രതീക്ഷിത വിയോഗം. മകളെയും കുടുംബത്തെയും സന്ദർശിക്കാൻ കോർക്കിൽ എത്തിയതായിരുന്നു ലാലി. ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

Discussion about this post

