മാലോ: അയർലൻഡിൽ ക്രിക്കറ്റ് പൂരം. വിന്റർ പ്രീമിയർ ലീഗിന്റെ ആദ്യ പതിപ്പ് അടുത്ത മാസം നടക്കും. 22 ന് മലോയിലെ ജിഎഎയിലാണ് ക്രിക്കറ്റ് മത്സരങ്ങൾ നടക്കുക. അയർലൻഡിലെ ആവേശത്തിലാഴ്ത്തി 18 ടീമുകളാണ് ലീഗിൽ മാറ്റുരയ്ക്കുക.
എട്ട് കളിക്കാർ അടങ്ങുന്ന ടീമുകൾ അഞ്ച് ഓവർ മത്സരങ്ങളിൽ ഏറ്റുമുറ്റും. മീഡിയം ടെന്നിസ് ബോളാണ് ഇൻഡോർ മത്സരങ്ങൾക്കായി ഉപയോഗിക്കുന്നത്. മികച്ച ടീമുകൾ, താരങ്ങൾ എന്നിവർക്ക് ആകർഷകമായ സമ്മാനങ്ങളുണ്ട്. ലീഗിന്റെ ഭാഗമാകാൻ ടീമുകൾക്ക് രജിസ്ട്രേഷൻ ഫീസ് ഉണ്ട്. 160 യൂറോയാണ് രജിസ്ട്രേഷൻ ഫീസ്.
Discussion about this post

