ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വാഹനാപകടം. വയോധികയ്ക്ക് ജീവൻ നഷ്ടമായി. കാഷെലിലെ ഫ്രയർ സ്ട്രീറ്റിൽ ഉച്ചകഴിഞ്ഞ് 3 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാറിൽ സഞ്ചരിക്കുകയായിരുന്നു വയോധിക. ഇതിനിടെ വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. സാരമായി പരിക്കേറ്റ സ്ത്രീ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സ്ഥലത്ത് ഫോറൻസിക് കൊളീഷൻ സംഘമെത്തി പരിശോധന നടത്തി. സംഭവത്തിന്റെ ദൃക്സാക്ഷികൾ വിവരങ്ങൾ പങ്കുവയ്ക്കാൻ മുന്നോട്ടുവരണമെന്ന് ഗാർഡ അറിയിച്ചു.
Discussion about this post

