ന്യൂഡൽഹി : ഭീകരാക്രമണത്തെ ശക്തമായി നേരിട്ട ക്യാപ്റ്റൻ സ്മിത് മച്ചാറിന് ‘ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സായിദ് II’ ബഹുമതി സമ്മാനിച്ച് യുഎഇ. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ബഹുമതികൾ സമ്മാനിച്ചത്.
പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്മിത് മച്ചാറിനെയും, ഫ്ലൈ ദുബായ് ജീവനക്കാരെയും നേരിൽ കണ്ട് അഭിനന്ദിക്കുകയും ചെയ്തു. തങ്ങളുടെ രാജ്യത്തിന്റെയും , ചരിത്രത്തിന്റെയും ഭാഗമായി സ്മിത് മച്ചാറിനെ ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്ന് യു എ ഇ അറിയിച്ചു.ക്യാപ്റ്റൻ മച്ചാറിനെയും ജീവനക്കാരെയും യാത്രക്കാരെയും യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അഭിനന്ദിച്ചതിന് പിന്നാലെയായിരുന്നു ഫസ്റ്റ് ക്ലാസ് ഓർഡർ ഓഫ് സായിദ് II’ ബഹുമതി സമ്മാനിച്ചത്.
അടിയന്തിരസാഹചര്യത്തിൽ യാത്രക്കാരെ സംരക്ഷിക്കുന്നതിനും , വിമാനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും അവർ നടത്തിയ ശ്രമങ്ങളെ മാനിച്ചാണ് യുഎഇയുടെ ആദരവ്. യാത്രക്കാരുടെ സംരക്ഷണത്തിനും, വിമാനത്തിന്റെ ഉറപ്പാക്കുന്നതിലും ജീവനക്കാർ കാണിച്ച ധീരതയെയും ,പ്രൊഫഷണിലസത്തെയും യുഎഇ പ്രശംസിച്ചു.ജനങ്ങളുടെ സുരക്ഷയും, ഭദ്രതയും ഉറപ്പാക്കാനാണ് രാജ്യം മുൻ ഗണന നൽകുന്നതെന്നും യുഎഇ വ്യക്തമാക്കി.
ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ലോകനേതാക്കളും അഭിനന്ദിച്ചു. ഇസ്രായേൽ സിവിലിയൻ ധീരതാ പുരസ്ക്കാരമാണ് സ്മിത് മച്ചാറിനായി പ്രഖ്യാപിച്ചിരിക്കുന്നത് . ഗുരുതരമായി പരിക്കേറ്റിട്ടും ഭീകരതയോട് സന്ധി ചെയ്യാതെ പോരാടിയ സ്മിത് മച്ചാറിനെ ഹീറോ എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്.

