ന്യൂഡൽഹി : രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെ താൻ എതിർത്തിരുന്നുവെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാഗാന്ധി . ‘ബിലോഗിങ്: എ ജേണി ഓഫ് ലവ്’ എന്ന പേരിൽ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന തന്റെ ആത്മകഥയിൽ സ്വന്തം പരീക്ഷണങ്ങളാണ് പങ്ക് വച്ചിട്ടുള്ളതെന്നും , ഇത് വലിയ ബഹളങ്ങൾക്ക് വഴിവച്ചേക്കാമെന്നും സോണിയ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച വീഡിയോയിൽ പറഞ്ഞു.
താൻ അനുഭവിച്ചറിഞ്ഞ സംഭവങ്ങൾ അതുപോലെ രേഖപ്പെടുത്താനുള്ള അവസരമാണ് ഈ പുസ്തകം നൽകിയതെന്നും സോണിയ പറഞ്ഞു. ‘ ചിലയാളുകൾക്ക് എന്നെ പറ്റിയുള്ള കാഴ്ച്ചപ്പാട് മാറിയേക്കാം . ചിലരുടെ കാഴ്ച്ചപ്പാട് കൂടുതൽ വഷളായേക്കാം. ഒരു പുസ്തകമെഴുതുമ്പോഴോ പൊതുജീവിതത്തിൽ നിൽക്കുമ്പോഴോ സംഭവിക്കുന്നത് ഇതാണ്. ഇവിടെ പറയാറുള്ളതു പോലെ ഒരു ബഹളം ഉറപ്പായും ഉണ്ടാകും ‘ അവർ പറഞ്ഞു.
ഇറ്റലിയിലെ കുട്ടിക്കാലം മുതൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവിൽ നിന്ന പതിറ്റാണ്ടുകൾ വരെയുള്ള സോണിയയുടെ യാത്രയാണ് ഈ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നത് .രാജീവ് ഗാന്ധിയുടെ രാഷ്ട്രീയപ്രവേശം, കുടുംബത്തെ ബാധിച്ച ദുരന്തങ്ങൾ , 2024 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചെങ്കിലും പ്രധാനമന്ത്രി പദം നിരസിക്കാനുള്ള തീരുമാനം എന്നിവയെല്ലാം വീണ്ടും ചർച്ചയാകുമെന്നാണ് സൂചന .അടുത്തമാസം 10 നാണ് പുസ്തകം പുറത്തിറങ്ങുന്നത്.

