ഡബ്ലിൻ: വ്യോമയാന രംഗത്ത് നിർണായക നേട്ടവുമായി ഷാനൻ വിമാനത്താവളം. ഈ വർഷത്തെ റൂട്ട്സ് വേൾഡ് അവാർഡ് സ്വന്തമാക്കി. വ്യോമയാന മേഖലയിലെ ഏറ്റവും വലിയ ബഹുമതികളിൽ ഒന്നാണ് റൂട്ട്സ് വേൾഡ് പുരസ്കാരം.
ഫ്രാങ്ക്ഫർട്ടിൽ നടന്ന ചടങ്ങിൽ ഇന്നലെ രാത്രിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 5 ദശലക്ഷത്തിൽ താഴെയുള്ള യാത്രികരുടെ വിഭാഗത്തിലാണ് വിമാനത്താവളം പുരസ്കാരം നേടിയത്. ഈ വർഷം പുരസ്കാരം സ്വന്തമാക്കിയ വിമാനത്താവളങ്ങളിൽ അയർലൻഡിൽ നിന്നുള്ള ഏക വിമാനത്താവളമാണ് ഷാനൻ.
Discussion about this post

