ഡബ്ലിൻ: ഹാലോവീൻ ആഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങിയിരിക്കെ മുന്നറിയിപ്പമായി ഗാർഡ. വിപണിയിൽ വ്യാജ പടക്കങ്ങൾ എത്താൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ഗാർഡ രംഗത്ത് എത്തിയിരിക്കുന്നത്. വ്യാജ പടക്കങ്ങൾ വാങ്ങി പ്രയോഗിക്കുന്നത് വലിയ അപകടങ്ങൾക്ക് കാരണം ആയേക്കും.
വിപണിയിൽ ലഭിക്കുന്ന വ്യാജ പടക്കങ്ങൾ ശക്തിയേറിയതും തകരാറുള്ള ഫ്യൂസുകളുള്ളവയുമാണ്. ഇതാണ് അപകടത്തിന് കാരണം ആകുന്നത്. നിയന്ത്രണമില്ലാതെയാണ് ഇവ വിപണിയിൽ എത്തുന്നത്. പൊതുജനങ്ങൾക്ക് ഇത് പെട്ടെന്ന് തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്. അയർലൻഡിൽ ഇവ കൈവശം വയ്ക്കുന്നതും വിൽക്കുന്നതും തെറ്റാണ്. എന്തിരുന്നാലും അമിത ലാഭത്തിനായി കച്ചവടക്കാർ ഉത്സവ സീസണിൽ ഇവ അനധികൃതമായി വിൽപ്പന നടത്താറുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

