ആക്ഷൻ കിംഗ് അർജുൻ സർജയുടെ രണ്ടാമത്തെ മകൾ അഞ്ജന അർജുന് പ്രണയസാഫല്യം. 14 വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് വിദേശിയായ ബിസിനസുകാരൻ ഇസായ് നട്ടറുമായുള്ള അഞ്ജനയുടെ വിവാഹം നടന്നത് . ഇരു കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ ആദ്യം ഹിന്ദു ആചാരപ്രകാരമായിരുന്നു വിവാഹം.
പിന്നീട് പാശ്ചാത്യ രീതിയിൽ ക്രിസ്ത്യൻ ആചാരപ്രകാരമുള്ള വിവാഹ ചടങ്ങും നടന്നു. മാർക്കറ്റിംഗ് മേഖലയിലും ആഗോള ബ്രാൻഡിംഗിലും അറിയപ്പെടുന്ന പേരാണ് ഇസായ് . കഴിഞ്ഞ വർഷം ഇറ്റലിയിൽ വച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ. വിവാഹ ഫോട്ടോകൾ അഞ്ജന പങ്കുവെച്ചതിന് പിന്നാലെ, നവദമ്പതികൾക്ക് ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയത്.
Discussion about this post

