ബെൽഫാസ്റ്റ്: ബൊയ്ലോ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വടക്കൻ അയർലൻഡിലും മുന്നറിയിപ്പ്. ഇന്നലെ പ്രാബല്യത്തിൽവന്ന മുന്നറിയിപ്പുകൾ ഇന്ന് ഉച്ചവരെ തുടരും. അതിശക്തമായ മഴയും കാറ്റുമാണ് വടക്കൻ അയർലൻഡിലും പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ആറ് കൗണ്ടികളിൽ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാവിലെ 10 മണി മുതൽ നിലവിൽവന്ന വാണിംഗ് ഇന്ന് ഉച്ചവരെ തുടരും. ആൻട്രിമിൽ ഇന്നലെ രാത്രി 10 മണിയോടെ പ്രത്യേക മുന്നറിയിപ്പ് നിലവിൽ വന്നിട്ടുണ്ട്. ഇവിടെ മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് പ്രവചിച്ചിരിക്കുന്നത്.
Discussion about this post

