ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ കാർ ഇടിച്ച് വയോധിക മരിച്ചു. 60 കാരിയ്ക്കാണ് ജീവൻ നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിനായി സ്ത്രീയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് ശേഷം ആയിരുന്നു സംഭവം. റോഡിലൂടെ നടന്ന് പോകുകയായിരുന്നു അവർ. ഇതിനിടെ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തിൽ കാർ ഡ്രൈവറായ 34 കാരൻ അറസ്റ്റിലായിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട തെളിവുകൾക്കായി ഗാർഡ നിർദ്ദേശം പുറപ്പെടുവിച്ചു.
Discussion about this post

