ഡബ്ലിൻ: അയർലൻഡിൽ അന്തരിച്ച അലക്സാണ്ടർ തോമസിന്റെ പൊതുദർശനം തിങ്കളാഴ്ച. ടാലയിലെ മെയിൻ സ്ട്രീറ്റിലുള്ള സെന്റ് മെയ്ൽറുവൻസ് പള്ളിയിലാണ് പൊതുദർശനം. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 മണിവരെയാണ് പൊതുദർശനം ഉണ്ടാകുക. 60 വയസ്സുള്ള അലക്സാണ്ടർ തോമസിന് കഴിഞ്ഞ ദിവസമാണ് ജീവൻ നഷ്ടമായത്.
പൊതുദർശനത്തിന് ശേഷം ഉച്ചയ്ക്ക് രണ്ട് മണിയോടെ മൃതദേഹം ഗോസ്റ്റൗണിലെ മാസി ബ്രദേഴ്സ് ഫ്യൂണറൽ ഹോമിലേക്ക് കൊണ്ടുപോകും. ഇവിടെ നാല് വരെ പൊതുദർശനം ഉണ്ടാകും. മൃതദേഹം നാട്ടിലെത്തിച്ചാണ് സംസ്കരിക്കുക. എത്രയും വേഗം തന്നെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Discussion about this post

