ലിമെറിക്ക്: ലിമെറിക്കിലെ മുറോയിലെ പ്രമുഖ ബോർഡിംഗ് സ്കൂളായ ഗ്ലെൻസ്റ്റൽ ആബി ബോർഡിംഗ് സ്കൂൾ അടച്ചുപൂട്ടും. രണ്ട് വർഷത്തിനുള്ളിൽ സ്കൂളിന്റെ പ്രവർത്തനം പൂർണമായി അവസാനിപ്പിക്കുമെന്നാണ് ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. സ്കൂൾ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളാണ് ഇതിന് കാരണം. 1932 സെപ്തംബറിൽ ആയിരുന്നു ബോർഡിംഗ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.
വെബ്സൈറ്റിലൂടെയാണ് സ്കൂൾ മാനേജ്മെന്റ് ഇതുമായി ബന്ധപ്പെട്ട വിവരം പങ്കുവച്ചത്. സ്കൂളിലെ വാർഷിക ഫീസ് പകൽ വിദ്യാർത്ഥികൾക്ക് 14,950 യൂറോയും മുഴുവൻ സമയത്തിന് 24,000 യൂറോയുമാണ്. ഓഗസ്റ്റ് 28 ന് ശേഷം സ്കൂൾ അടച്ചുപൂട്ടാനാണ് തീരുമാനം. പെട്ടെന്നല്ല വളരെ ആലോചിച്ചാണ് സ്കൂൾ അടച്ചുപൂട്ടാനുള്ള തീരുമാനം എടുത്തതെന്നും മാനേജ്മെന്റ് അറിയിച്ചിട്ടുണ്ട്.

