ലൗത്ത്: കൗണ്ടി ലൗത്തിൽ ഭീകര വിരുദ്ദ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ അന്വേഷണത്തിൽ അറസ്റ്റ്. രണ്ട് പേരെയാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഭീകരാക്രമണം ആയിരുന്നു ഇവർ പദ്ധതിയിട്ടിരുന്നത് എന്നാണ് പോലീസ് സംശയിക്കുന്നത്.
ഭീകര വിരുദ്ധ സ്ക്വാഡാണ് പ്രതികളെ പിടികൂടിയത്. തുടർന്ന് സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്ത് നിർവ്വീര്യമാക്കി. 20 നും 50 ഇനും ഇടയിൽ പ്രായമുള്ള രണ്ട് പേരാണ് അറസ്റ്റിലായത് എന്നാണ് പോലീസ് പറയുന്നത്.
Discussion about this post

