ജെറുസലേം ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . ക്യാപ്റ്റൻ സ്മിത്ത് മച്ചാറിനൊപ്പം ഇസ്രായേൽ സ്വാതന്ത്ര്യദിനത്തിൽ ദീപം തെളിയിക്കാൻ നെതന്യാഹു മോദിയെ ക്ഷണിച്ചു. ദുബായിൽ നിന്ന് ടെൽ അവീവിലേക്കുള്ള വിമാനത്തിൽ 170 ലധികം പേരുടെ ജീവനാണ് ക്യാപ്റ്റൻ സ്മിത്ത് രക്ഷിച്ചു. പരിക്കേറ്റെങ്കിലും, മറ്റ് ജീവനുകൾ രക്ഷിക്കാൻ ക്യാപ്റ്റൻ സ്മിത്ത് തന്റെ ധൈര്യവും മനസ്സാന്നിധ്യവും ഉപയോഗിച്ചു.
“ഞാൻ എന്റെ സുഹൃത്ത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു, ഇസ്രായേൽ സ്വാതന്ത്ര്യദിനത്തിൽ ധീരനായ ഇന്ത്യൻ പൈലറ്റിനൊപ്പം ദീപം തെളിയിക്കാൻ അദ്ദേഹത്തെ ക്ഷണിച്ചു. ക്ഷണത്തിന് നന്ദി പറഞ്ഞ മോദി, ഇന്ത്യയും ഇസ്രായേലും ഭൂമിയിലും ആകാശത്തും ഭീകരതയ്ക്കെതിരെ ഒരുമിച്ച് പോരാടുന്നുണ്ടെന്ന് പറഞ്ഞു. നമ്മുടെ ശക്തവും ദീർഘകാലവുമായ ബന്ധങ്ങളെ അദ്ദേഹം പ്രശംസിച്ചു.” എന്നും നെതന്യാഹു ട്വീറ്റ് ചെയ്തു
നെതന്യാഹുവുമായുള്ള സംഭാഷണത്തിന്റെ വിശദാംശങ്ങൾ മോദിയും എക്സിലെ പോസ്റ്റിൽ പങ്ക് വച്ചു . ‘ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൽ നിന്ന് എനിക്ക് കോൾ ലഭിച്ചു. ഞങ്ങളുടെ ഉഭയകക്ഷി ബന്ധങ്ങളിലെ തുടർച്ചയായ ചലനാത്മകത ഞങ്ങൾ അവലോകനം ചെയ്യുകയും ഞങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനുള്ള ഞങ്ങളുടെ പ്രതിബദ്ധത ആവർത്തിക്കുകയും ചെയ്തു. പശ്ചിമേഷ്യയിലെ സമീപകാല സംഭവവികാസങ്ങളും ഞങ്ങൾ ചർച്ച ചെയ്യുകയും മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കേണ്ടതിന്റെ അടിയന്തര ആവശ്യകതയെ ഊന്നിപ്പറയുകയും ചെയ്തു.‘ എന്നാണ് മോദിയുടെ കുറിപ്പ്.

