ഡബ്ലിൻ: ശൈത്യകാലം കടുക്കുന്ന പശ്ചാത്തലത്തിൽ മോഷണവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി പോലീസ്. കവർച്ചകൾ നടക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണെന്നും അതിനാൽ ജാഗ്രത വേണമെന്നും അധികൃതർ അറിയിച്ചു. അതേസമയം കവർച്ച തടയുന്നതിനായുള്ള ഗാർഡയുടെ പ്രത്യേക ദൗത്യമായ ഓപ്പറേഷൻ തോറിനും തുടക്കമായിട്ടുണ്ട്. അടുത്ത വർഷം മാർച്ചുവരെ ദൗത്യം തുടരും.
ലോക്ക് അപ്പ് ആൻഡ് ലൈറ്റ് അപ് എന്ന സുരക്ഷാ സന്ദേശം ഉയർത്തിക്കാട്ടിയാണ് ഇത്തവണത്തെ ഗാർഡയുടെ ക്യാമ്പയ്ൻ. വാതിലുകളും ജനാലകളും പൂട്ടിയിട്ടുണ്ടെന്ന് എല്ലായ്പ്പോഴും ഉറപ്പുവരുത്തണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. വീട് അടച്ചുപോകുമ്പോൾ താക്കോലുകൾ ഭദ്രമായി സൂക്ഷിക്കേണ്ടതാണ്. ടൈമറുകൾ മോഷൻ സെൻസർ ലൈറ്റുകൾ എന്നിവ ഉപയോഗിക്കുന്നത് ഉചിതമായിരിക്കുമെന്നും പോലീസ് അറിയിച്ചു.

