ഡബ്ലിൻ: ഹാക്കർമാർ അയർലൻഡിന് വലിയ വെല്ലുവിളിയാണെന്ന് വ്യക്തമാക്കി സൈബർ സുരക്ഷാ വിദഗ്ധർ. അയർലൻഡിലെ ഡാറ്റാ സെന്ററുകളുടെ എണ്ണമാണ് ഇതിന് കാരണം. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അയർലൻഡിൽ ഡാറ്റാ സെന്ററുകളുടെ എണ്ണം കൂടുതലാണ്. അതിനാൽ അടിയ്ക്കടി അയർലൻഡിനെ ഹാക്കർമാർ ലക്ഷ്യം വയ്ക്കാമെന്നും സൈബർ സുരക്ഷാ വിദഗ്ധർ അറിയിക്കുന്നു.
ഇന്നലെ റിവോൾട്ടിന്റെ സേവനങ്ങൾ മുടങ്ങിയ പശ്ചാത്തലത്തിലാണ് വിദഗ്ധരുടെ പ്രതികരണം. യുകെയിലെ ഗൂഗിളിന്റെ ഡാറ്റാ സെന്ററിലെ വൈദ്യുതി തടസ്സമാണ്റി വോൾട്ടിന്റെ പ്രവർത്തനങ്ങളെ ബാധിച്ചതെന്ന് ബിഎച്ച് കൺസൾട്ടിംഗിന്റെ സിഇഒയും സൈബർ സുരക്ഷാ വിദഗ്ധനുമായ ബ്രയാൻ ഹോണൻ പറഞ്ഞു. അതിന്റെ ഫലമായി സിസ്റ്റങ്ങൾ പ്രവർത്തന രഹിതമായി. ഒരു കാസ്കേഡിംഗ് ഇഫക്ട് ആയിരുന്നു ഉണ്ടായത്. ഇത് ചില ബാങ്കുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും പ്രശ്നം സൃഷ്ടിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

