ഡബ്ലിൻ: അയർലൻഡിൽ ഇൻഷൂറൻസുമായി ബന്ധപ്പെട്ടുള്ള തട്ടിപ്പ് വ്യാപകമാകുന്നു. ഇതേ തുടർന്ന് മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക് രംഗത്ത് എത്തി. ഇത്തരം തട്ടിപ്പിലകപ്പെടാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് സെൻട്രൽ ബാങ്കിന്റെ മുന്നറിയിപ്പ്.
വ്യാജ സ്ഥാപനങ്ങൾ വഴിയാണ് തട്ടിപ്പ് സംഘം ആളുകളെ ലക്ഷ്യമിട്ടിരിക്കുന്നത്. വി.ഗോ ഇൻഷൂർ, ടെമ്പ് ഇൻഷൂർ കവർ എന്നിങ്ങനെയുള്ള കമ്പനികളുടെ പേര് വിവരങ്ങൾ ഉപയോഗിച്ച് ക്ലോണിംഗ് വഴിയാണ് തട്ടിപ്പ് സംഘം ഉപയോക്താക്കളെ കബളിപ്പിക്കുന്നത്. ഈ വെബ്സൈറ്റുകൾ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് സെൻട്രൽ ബാങ്കിന്റെ കണ്ടെത്തൽ. ഇതേ തുടർന്നാണ് മുന്നറിയിപ്പ് നൽകിയത്.
Discussion about this post

