ഡബ്ലിൻ: പ്രമുഖ സൂപ്പർമാർക്കറ്റുകളുടെ ഉത്പന്നങ്ങൾ വിപണികളിൽ നിന്നും തിരിച്ച് വിളിച്ചു. ലിസ്റ്റീരിയ ബാക്ടീരിയകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ച് വിളിച്ചത്. സൂപ്പർവാലു, സെൻട്ര എന്നിവയുടെ ഉത്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്. ഈ ഉത്പന്നങ്ങൾ കൈവശമുള്ളവർ ഉപയോഗിക്കരുതെന്നാണ് മുന്നറിയിപ്പ്.
സാൽമൺ, മാക്കറൽ, പ്രോൺ കോക്ക്ടെയ്ൽ എന്നീ ഉത്പന്നങ്ങളാണ് തിരിച്ച് വിളിച്ചത്. ഇന്നലെ ആയിരുന്നു തിരിച്ചുവിളിച്ചുകൊണ്ട് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. കടകളിൽ നിന്നും എത്രയും വേഗം ഉത്പന്നങ്ങൾ പിൻവലിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ശരീരത്തിൽ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളാണ് ലിസ്റ്റീരിയ. കുട്ടികൾ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ രോഗാണു എത്തിയാൽ വലിയ ബുദ്ധിമുട്ടായിരിക്കും അനുഭവപ്പെടുക.

