മുംബൈ: ബോളിവുഡ് നടനും ജാക്കി ഷ്രോഫിന്റെ മകനുമായ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത് ലോറൻസ് ബിഷ്ണോയി സംഘം . ആക്രമണത്തിൽ നിന്ന് ടൈഗർ ഷ്രോഫ് കഷ്ടിച്ച് രക്ഷപ്പെട്ടെങ്കിലും, അദ്ദേഹത്തിന്റെ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു.
ഇന്ന് വൈകുന്നേരം ജുഹുവിലെ പുഷ്പ പാർക്കിന് സമീപമാണ് സംഭവം . മോട്ടോർ സൈക്കിളിൽ എത്തിയ മൂന്ന് പേരാണ് താരത്തിന് നേരെ വെടിയുതിർത്തത് . ടൈഗർ ഷ്രോഫിന് പരിക്കേറ്റിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും മുംബൈ പോലീസ് സ്ഥിരീകരിച്ചു. കാറിന് നേരെ നാല് റൗണ്ട് വെടിയുതിർത്തതായും അവർ പറഞ്ഞു.
പൊലീസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ തന്നെ സംഭവത്തിന്റെ ഉത്തരവാദിത്തം ലോറൻസ് ബിഷ്ണോയി സംഘം ഏറ്റെടുത്തു. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഘവുമായി ബന്ധമുണ്ടെന്ന് പറയുന്ന അനിൽ പണ്ഡിറ്റ്, ഹർമൻ സന്ധു എന്നിവർക്ക് ആക്രമണത്തിൽ പങ്കുണ്ടെന്നാണ് സൂചന .ആക്രമണത്തിന്റെ കാരണം വ്യക്തമല്ല

